Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ സാമൂഹ്യ പ്രവർത്തക മോളി ഷാജി നിര്യതയായി

20 Jul 2024 00:59 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിലെ സാമൂഹ്യ പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി നിര്യതയായി. ഒമാനിലെ സാമൂഹ്യ പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ ഷാജി സെബാസ്റ്റിന്റെ ഭാര്യയാണ്. മക്കൾ: ജൂലി, ഷീജ.

ഒമാനിലെ സാമൂഹ്യ സേവന രംഗത്ത് കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു മോളി ഷാജി. ഭർത്താവ് ഷാജി സെബാസ്റ്റ്യാനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി ഇടപെട്ടു വന്നിരുന്നു. ഒമാനിലെ ഇന്ത്യൻ സാമൂഹ്യ സേവന രംഗത്തും സാംസ്‌കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നു. സാധുവായ രേഖകളില്ലാത്ത പ്രവാസികൾക്ക് ഒമാൻ ഗവൺമന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അവസരങ്ങളിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ വളണ്ടിയർ പ്രവർത്തനങ്ങളിൽ മോളി ഷാജി വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു.

മോളി ഷാജിയുടെ വേർപാട് ഒമാനിലെ പ്രവാസി സമൂഹത്തെ ദുഃഖിതരാക്കിയെന്ന് ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, സുധി പദ്മനാഭൻ തുടങ്ങി നിരവധിപേർ മോളി ഷാജിയുടെ വേർപാടിൽ അനുശോചിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122


Follow us on :

More in Related News