Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമാന യാത്രക്കിടെ ഹൃദയസ്‌തംഭനം മലയാളി യുവാവ് മരണപെട്ടു

23 Feb 2026 22:25 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: വിമാന യാത്രക്കിടെ ഹൃദയസ്‌തംഭനം മലയാളി യുവാവ് മരണപെട്ടു. എറണാകുളം, പുത്തൻവേലിക്കര, തുരുത്തൂർ സ്വദേശി ഒലാറ്റുപുറത്ത് ടോമി വിൻസെന്റ് മകൻ മെബിൻ ടോമി (24) യാണ് സ്‌ലോവേന്യയിലേക്കുള്ള യാത്രാമധ്യേ ഹൃദയസ്‌തംഭനം മൂലം വിമാനത്തിൽ വെച്ച് മരണപ്പെട്ടു. 

മാതാവ്: നിമ്മി ടോമി

വിമാനം അടിയന്തിരമായി ഒമാനിലെ മസ്‌കറ്റ് എയർപോർട്ടിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മസ്‌കറ്റിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾക്കുശേഷം നട്ടിലെത്തിക്കുമെന്ന് മസ്‌കറ്റ് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News