Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും;തന്ത്രി മുഖ്യൻ മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.

23 Feb 2026 22:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 24ന് കൊടിയേറും.ചൊവ്വാഴ്ച രാവിലെ 9.30 നും 10.30നും മദ്ധ്യേ നടക്കുന്ന ചടങ്ങിന് തന്ത്രി മുഖ്യൻ മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമിക ത്വം വഹിക്കും. തുടർന്ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 8ന് ഓട്ടൻതുള്ളൽ, 9 ന് ഭരതനാ ട്യം, 9.30ന് വിളക്ക്. 25ന് രാവിലെ 8.30 ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് അമൃതഭോജനം, വൈകിട്ട് 6ന് കാഴ്ചശ്രീബലി, രാത്രി 8ന് നൃത്താർച്ചന, 8. 45ന് ഫ്യൂഷൻ കൈ കൊട്ടികളി, 9.15ന് കോൽകളി. 26ന് രാവിലെ 9 ന് ഇടവട്ടം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7.30ന് നാടൻപാട്ട് ആട്ടവിളക്ക്. 27 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി, വൈകിട്ട് 6.45 ന് താലപ്പൊലി, 8.30 ന് തിരുവാതിര, 9.30 ന് കൈകൊട്ടിക്കളി. 28ന് ഉച്ചയ്ക്ക് 12ന് അന്നദാനം വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.45ന് ദേശ താലപ്പൊലി, 7 ന് വൈക്കം മാളവികയുടെ നാടകം. മാർച്ച് 1 ന്‌ പുലർച്ചെ 5ന് മാഞ്ഞൂർ ഇളങ്കാവ് ദേവീക്ഷേത്ര ത്തിലെയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന്‌ ന്യത്തസന്ധ്യ, 8.30ന് ഭക്തി ഗാനമേള, രാത്രി 9.30ന് വിളക്ക്. 2 ന് രാവിലെ 8.30ന് ശ്രീബലി, ഉച്ചയ്ക്ക് 12.45 ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 9ന് കഥകളി, 11 ന് വലിയവിളക്ക്. 3ന് രാത്രി 7 ന് ഗാനമേള,10 ന് കൊ ടിയിറക്ക്, ആറാട്ട് പുറപ്പാട്. രാത്രി 11.30 ന് ആറാട്ട് വരവ്, വലിയ കാണിക്ക. ചരിത്രപ്രസിദ്ധമായ ആറ്റുവേല മഹോത്സവം മാർച്ച് 20,21തീയ്യതികളിൽ നടക്കും.

Follow us on :

More in Related News