Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 15:12 IST
Share News :
തിരൂരങ്ങാടി : പരപ്പനങ്ങാടി അരീക്കോട് റോഡിൽ ചെമ്മാട് പ്രധാന പാതയിൽ കുടിവെള്ള പദ്ധതികൾക്കായിട്ടും കെ.എസ്.ഇ.ബി പ്രവൃത്തികൾക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് യാത്രക്കാർക്ക് ജീവന് ഭീഷണിയാകുന്നു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മുന്നറിയിപ്പ് ബോർഡുകളോ രാത്രി കാലങ്ങളിൽ തിരിച്ചറിയാനുള്ള റിഫ്ലക്ടറുകളോ സ്ഥാപിക്കാതെയും കരാറുകാർ കാണിക്കുന്ന അനാസ്ഥ പാതയിൽ നിത്യേന അപകടങ്ങൾക്കും കടുത്ത ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
പൊതുജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് പൊളിക്കാൻ അനുമതി നൽകിയിരിക്കുന്നത്. പ്രവൃത്തി നടക്കുമ്പോൾ കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ കാട്ടുന്ന കുറ്റകരമായ അനാസ്ഥ കരാറുകാരന്റെ നിയമലംഘനങ്ങൾക്ക് തണലാകുകയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യുള്ള യാത്ര ഇരുചക്ര വാഹ നയാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് ദിവസേന എന്നോണം അപകടങ്ങളും പതിവാകുന്നു.
നിലവിൽ പാലത്തിങ്ങൽ മുതൽ കരിപറമ്പ് വരെ പുതുതായി പൈപ്പ് ലൈൻ ആയിട്ടും , ഹൈലൈറ്റ് മാളിലേക്ക് കെഎസ്ഇബിയുടെ കണക്ഷൻ കൊടുക്കുന്നതിനായി പൊളിച്ചിട്ടിട്ട്
മാസങ്ങളായി,
മുമ്പ് കുടിവെള്ള പദ്ധതിക്കായി പൊളിച്ച കരിപറമ്പ് മുതൽ തിരുങ്ങാടി യാര സൂപ്പർമാർക്കറ്റ് വരെ കഴിഞ്ഞ വർഷം മഴക്കാലത്തിനു മുമ്പ് പണി തീർക്കും എന്ന് പറഞ്ഞത് ബിസി ഫിനിഷിംഗ് വർക്ക് ഇതുവരെയും തീർത്തിട്ടില്ല ഇതു കാരണം മ്പിബ്രാ ലൈനുകളെല്ലാം മാഞ്ഞു പോയത് മാറ്റിവരക്കാനും സാധിക്കുന്നില്ല
തിരൂരങ്ങാടി യാര മുതൽ കക്കാട് വരെ ബി എം & ബിസി ബാക്കിയാണ് ഇവിടെ റോഡിൽ കൂട്ടിയിട്ട് മണ്ണുകൾ മഴപെയ്യുന്നതോടെ റോഡുകളിലേക്ക് ഇറങ്ങി നിത്യേന അപകടങ്ങളും സംഭവിക്കുന്നു. സ്കൂളുകൾ കൂടി തുറക്കുന്നതോടെ അപകടങ്ങളും , ഗതാഗതക്കുരുക്കും കൂടുതലാവുമെന്നും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള പ്രവർത്തികളിൽ
അടിയന്തരമായി ഇടപെടണമെന്നും കരാറു കാരനെതിരെയും കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും
തകർന്നു കിടക്കുന്ന റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും തീരുമാനം
പരപ്പനങ്ങാടി-ചെമ്മാട് പ്രധാന പാതയിൽ കെ.എസ്.ഇ.ബി പ്രവൃത്തികൾക്കായി യാതൊ രുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡ് വെട്ടിപ്പൊളിച്ചിരിക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകളോ രാത്രികാല ങ്ങളിൽ തിരിച്ചറിയാനുള്ള റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. റോഡിൽ കെ.എസ്.ഇ.ബി പ്ര വൃത്തിയുടെയും, കുടിവെള്ള പദ്ധതിയുടെയും പേരിൽ റോഡ് അശാസ്ത്രീയമായി കുത്തി പ്പൊളിച്ചത് സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാത്തതിനെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും എൻ എഫ് പി ആർ സം സ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി നൽകി.
Follow us on :
Tags:
More in Related News
Please select your location.