Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകണമേഖല നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ യു.ഡി.എ.ഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പി.എം.എ. സലാം

25 May 2026 13:55 IST

Jithu Vijay

Share News :

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹകരണ മേഖലയെ ദുര്‍ലഭപ്പെടുത്തി സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യ്തെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:പി.എം.എ. സലാം പറഞ്ഞു.കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കേണ്ടത് നമ്മുടെ നാടിൻ്റെ ആവശ്യമാണെന്നും ഇതിനാവശ്യമായ കാര്യങ്ങളുമായി ഈ ഗവൺമെൻ്റ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


സഹകണമേഖല നേരിടുന്ന ഏത് വെല്ലുവിളികളെ ചെറുക്കാനും യു.ഡി.എ.ഫ് സര്‍ക്കാര്‍ പ്രതിജ്ഞബന്ധമാണെന്നും കേന്ദ്ര സഹകരണ നയം സഹകരണ മേഖലയെ തകക്കുന്നതാണെന്നുംപി.എം എ.സലാം പറഞ്ഞു. സഹകരണമേഖലയേയും സഹകരണ ജീനക്കാരെയും ബാധിക്കുന്ന പ്രശനങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ [സി.ഇ.ഒ] സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച അവകാശ സംരക്ഷണ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആയിരത്തിലേറെ പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്.

സഹകരണ ജീവനക്കാരുടെ കാലാനുസൃതമായ ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കുക, അന്യായമായ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും പ്രായോഗികമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക, സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക,

ഉദ്യോഗക്കയറ്റത്തിന് 1:2അനുപാതം എല്ലാ സംഘങ്ങൾക്കും ബാധകമാക്കുക,

സംഘങ്ങളുടെ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ യാഥാർത്ഥ്യബോധത്തോടെ പരിഷ്കരിക്കുക, സഹകരണ ജീവനക്കാരുടെ പെൻഷൻ കാലാനുസൃതമായ രീതിയിൽ പരിഷ്കരിക്കുക, ഡെയിലി കളക്ഷൻ ഏജന്റുമാരുടെ പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക,

ക്രമാതീതമായി വർധിപ്പിച്ച ഓഡിറ്റ് ഫീസ് കുറക്കുക.


അസിസ്റ്റന്റ് സെക്രട്ടറി മാനേജർ തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നതിനുള്ള ചട്ടവും പ്രമോഷന് വേണ്ടിയുള്ള 1:1, 1:2,1:3 അനുപാതവും റദ്ദാക്കുക, പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാരുടെ ഇൻസെന്റീവ് കുടിശ്ശികയാവാതെ വിതരണം ചെയ്യുക, സഹകരണ ജീവനക്കാർക്കായി സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിപിടിച്ചാണ് അവകാശ സംരക്ഷണ റാലി സംഘടിപ്പിച്ചത്.


കോഴിക്കോട് അരയിടത്ത് പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മാവൂർ റോഡ് - സി.എച്ച് ഓവർ ബ്രിഡ്ജ് വഴി കോഴിക്കോട് ബീച്ചിൽസമാപ്പിച്ചു.മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: ഫൈസൽ ബാബു എം.എൽ.എ. സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.സി.ഇ.ഒ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനൽ സെക്രട്ടറി മുസ്‌തഫ അബ്‌ദുൽ ലത്തീഫ് സ്വാഗതവും ട്രഷറർ പി.ടി. മനാഫ് നന്ദിയും പറഞ്ഞു.


യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ,സി.ഇ.ഒ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എൻ അലവി,ഓർഗനൈസിംഗ് സെക്രട്ടറി സി എച്ച് മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്‌തഫ പൊന്നം പാറ,കെ. കുഞ്ഞിമുഹമ്മദ്, പി.പി.അബ്‌ദുറഹിമാൻ, അൻവർ തനാളൂർ, നസീർ ചാലാട്, കെ.കെ.സി.മുഹമ്മദ് റഫീഖ്,പി.പി. മുഹമ്മദലി,പി.എച്ച്. സുധീർ,ജുമൈലത്ത് കാവനൂർ,കെ അഷ്റഫ്,നിസാർ വയനാട്,ഇഖ്ബാൽ കത്തറമ്മൽ, ഹുസൈൻ ഊരകം, നൗഷാദ് പുളിക്കൽ, അയ്യപ്പൻ, എം.ഖലീൽ, നജ്മുദ്ധീൻ വാഴക്കാട്, വി.കെ.സുബൈദ, റസീന കൈരളി, അനീസ് കൂരിയാടൻ, ജാഫർ മാവൂർ,ലാൽ ആനപ്പാറ,അഷ്റഫ് മണക്കാട്, വി.പി.ജബ്ബാർ, എം.കെ. നിയാസ്,ടി. യു. ഉമ്മർ,മുസ്‌തഫ കാളികാവ്,സന്തോഷ് കുമാർ,ഇബ്രാഹീം നല്ലളം,കെ.പി. ജൽസിമിയ.അക്ബറലി പൂക്കോട്ടൂർ എന്നവർ റാലിക്ക് നേതൃത്ത്വം നൽകി

Follow us on :

More in Related News