Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 17:00 IST
Share News :
തലയോലപ്പറമ്പ്: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 13 -ാം വാർഡ് തല ഉദ്ഘാടനം നടത്തി. മാത്താനം ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തനം
ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ഷാജി ഉദ്ഘാടനം ചെയ്തു.മേറ്റർമാരായ ഷീല മോഹനൻ, ബിന്ദു സന്തോഷ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോരിക്കൽ - തിരുപുരം റോഡ്, കുറുന്തറ - കോരിക്കൽ റോഡ് എന്നിവയുടെ ഇരുവശങ്ങളിലേയും കാടും വള്ളിപ്പടർപ്പുകളും വെട്ടിത്തെളിച്ച് കാനകളിലെ അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങി നൂറ് കണക്കിന് പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ വാർഡിൽ ഭവന ശുചീകരണം, സ്ഥാപന ശുചീകരണം, പൊതുജനങ്ങളുടെ ശുചീകരണം എന്നിവയും സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.