Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വെട്ടിച്ചു; ബസിനടിയിൽപ്പെട്ട് 8 വയസുകാരിക്ക് ദാരുണാന്ത്യം

04 Aug 2026 00:15 IST

NewsDelivery

Share News :

കോഴിക്കോട് ജില്ലയിലെ വളയത്ത് മാതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ എട്ടുവയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദിൻ്റെയും സൽമയുടെയും മകൾ ഫാത്തിമ (8)യാണ് മരിച്ചത്.

ഉച്ചയ്ക്ക് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമാണ് അപകടം നടന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സൽമ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ എതിർദിശയിൽ വന്ന ബസിനടിയിൽ കുട്ടിപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow us on :

More in Related News