Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2026 17:56 IST
Share News :
മസ്കറ്റ്: ഒമാനിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വരെ അവധി പ്രഖ്യാപിച്ചു.
ഒമാനിൽ ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലൊഴികെ മറ്റെല്ലാ ഗവർണറേറ്റുകളിലും സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവ വ്യാഴാഴ്‌ച വരെ അടച്ചിടും. ഒമാനിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പഠനം ഓൺലൈനായി നടക്കും.
ഒമാന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ന്യൂന മർദ്ദ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒമാനിൽ തിങ്കളാഴ്‌ച വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ മഴക്കെടുതികളുടെ സാഹചര്യത്തിൽ ചൊവ്വാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒഴിവാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു
Follow us on :
Tags:
More in Related News
Please select your location.