Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 21:40 IST
Share News :
കോഴിക്കോട്: മനു റഹ്‌മാൻ എഴുതിയ യാത്രാവിവരണ ഗ്രന്ഥമായ **‘ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി’**യുടെ പ്രകാശനം നടന്നു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പുസ്തകം പ്രകാശനം ചെയ്തു. കവിയും ഗുരുവായൂരപ്പൻ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആര്യ ഗോപി പുസ്തകം ഏറ്റുവാങ്ങി.
എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി സ്വാഗതം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷി പുസ്തക പരിചയം നടത്തി.
ആകാശവാണി കോഴിക്കോട് എഡിറ്റോറിയൽ എക്സിക്യൂട്ടീവ് വി.കെ. സുരേഷ്, കരിയർ ഗൈഡും കോളമിസ്റ്റുമായ പി.കെ. അൻവർ മുട്ടാഞ്ചേരി, എഴുത്തുകാരൻ പ്രശോഭ് സാകല്യം എന്നിവർ ആശംസകൾ നേർന്നു.
ഗ്രന്ഥകാരൻ മനു റഹ്‌മാൻ മറുമൊഴി പറഞ്ഞു. മാധ്യമപ്രവർത്തകൻ ഫഹീം ബറാമി നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.