Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 17:28 IST
Share News :
കോട്ടയം: കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി കണ്ടക്ടർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 11ന് എംസി റോഡിൽ ചിങ്ങവനം മാവിളങ്ങ് വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനെ മറികടന്ന കാറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കണ്ടക്ടറായ കൊല്ലം സ്വദേശി അജേഷ് (35) ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും ഒമ്പത് വയസുകാരനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചിങ്ങവനം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.