Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകട വളവിൽ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചു.

18 Oct 2024 16:10 IST

WILSON MECHERY

Share News :

ചാലക്കുടി:

തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന വി.ആർ. പുരം റബ്ബർ തോട്ടം ജംഗ്ഷനിലെ വളവിൽ പൊതുമരാമത്ത് റോഡ് വിഭാഗം സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചു.തിരക്കേറിയ എഴുന്നുള്ളത്ത് പാതയിലെ റബ്ബർ തോട്ടം ജംഗ്ഷനിലെ വളവിൽ നിരവധി തവണ അപകടങ്ങൾ സംഭവിച്ചിരുന്നു.

റോഡിലെ വളവിലുള്ള വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചു കയറി വൻ അപകടകങ്ങൾ പതിവായിരുന്നു.പ്രധാന റോഡിലെ വളവിൽ , തച്ചുടപറമ്പിലേക്കുള്ള മറ്റൊരു വഴി ആരംഭിക്കുന്നതിനാൽ, രാത്രികാലങ്ങളിൽ പലപ്പോഴും തൊട്ടടുത്ത് എത്തുമ്പോഴാണ് വാഹനങ്ങൾക്ക് റോഡിൻ്റെ വളവ് മനസിലാവുന്നത്.അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്, കൗൺസിലർമാരായ ആലീസ് ഷിബു, ലിബി ഷാജി എന്നിവർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് , സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയത്.

Follow us on :

More in Related News