Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 13:05 IST
Share News :
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാർക്ക് വേണ്ടി തൊഴിലിട സുരക്ഷയെക്കുറിച്ചും അഗ്നിബാധ പ്രതിരോധ മാർഗങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു. ജീവനക്കാർക്ക് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. പാചകവാതക സിലിണ്ടർ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. സീനിയർ നഴ്സിംഗ് ഓഫീസർ ജിനി മോൾ ജോസഫ് കോഡിനേറ്റർ ആയ ചടങ്ങിൽ, മെഡിക്കൽ ഓഫീസർ ഡോ. പി.കെ.ബൈജു അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.