Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 23:39 IST
Share News :
മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സുൽത്താൻ സെന്ററുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ചിത്രരചന മത്സരം ശ്രദ്ധേയമായി. കുട്ടികളിലെ കലാപ്രതിഭയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 9-ന് സുൽത്താൻ സെന്റർ ഹാളിൽ നടന്ന മത്സരത്തിൽ കെജി മുതൽ പ്ലസ് ടു വരെ വിവിധ പ്രായ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
പ്രവാസി കുട്ടികളുടെ വരകളിൽ സ്വന്തം ദേശത്തോടുള്ള ആത്മസ്നേഹവും ദേശാഭിമാനവും വ്യക്തമായിരുന്നു.
മത്സരം നാല് കാറ്റഗറികളിലായാണ് സംഘടിപ്പിച്ചത് —കെജി മുതൽ ഒന്നാം ക്ലാസ് വരെ,രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ,അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ,എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ
വിജയികൾ:
ഒന്നാം സ്ഥാനം: ഫാത്തിമ സിയാ, ആയിന എൽസാ ദിപു, ദേവദാർഷ് ജയകുമാർ, ഗീതിക രഞ്ജിത്
രണ്ടാം സ്ഥാനം: ശ്രീഹരി, റയാൻ റിജു, മേഥഗൗരി, ദിയ ഷഹീർ
മൂന്നാം സ്ഥാനം: റൈസ, ഐഷ, റോഷൻ, അഫ്‌റാഹ് ഫാത്തിമ, കാശ്മീര, റീഹാ മെഹറിൻ
വിജയികൾക്ക് ട്രോഫികളും ഗിഫ്റ്റ് വൗച്ചറുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. മികച്ച പ്രകടനത്തിന് ബെസ്റ്റ് പെർഫോമർ അവാർഡ് ഗീതിക രഞ്ജിത്തിന് സ്വർണനാണയം സമ്മാനിച്ചു.
റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ പരിപാടി ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും, അഡ്വ. മധുസൂദനൻ മുഖ്യ പ്രഭാഷണവും നടത്തി. തുടർന്ന് മെന്റലിസ്റ്റ്, സുജിത്തിന്റെ മെന്റലിസം ഷോയും അരങ്ങേറി. വിധികർത്താക്കളായി രമ ശിവകുമാർ, നിലാവ് റെസ, പ്രിയ വിജേഷ് എന്നിവർ പ്രവർത്തിച്ചു.
മാധ്യമ പ്രതിനിധികളായ മീഡിയവൺ ഒമാൻ റിപ്പോർട്ടർ അലി കൂട്ടായി, മാതൃഭൂമി ഒമാൻ റിപ്പോർട്ടർ ഫൈസൽ മുഹമ്മദ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ ലൈബു മുഹമ്മദ്, ഒമാൻ മല്ലു മുഹമ്മദ് ഷെജിൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
സുൽത്താൻ സെന്റർ പ്രതിനിധികളായ മദിഹ, അർജുൻ, ജോയ്, ഷാംജി, റൂവി മലയാളി അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ നീതു ജിതിൻ, ബിൻസി സിജോ, സുജിത് സുഗതൻ, സുജിത് മെന്റലിസ്റ്റ്, ആഷിഖ്, ഷാജഹാൻ, എബി, സുഹൈൽ, സച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടി നടന്നു. ട്രഷറർ സന്തോഷ് കെ.ആർ നന്ദിപറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.