Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂബിന്‍ ലാലിനെ ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തു.

27 May 2024 16:11 IST

WILSON MECHERY

Share News :

ചാലക്കുടി:വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തു. റൂബിന്റെ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ ലാല്‍ പറഞ്ഞു

 വനംവകുപ്പിന് എതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നുമാണ് റൂബിന്‍ പറയുന്നത്. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്നും രാത്രി മുതല്‍ നേരം വെളുക്കും വരെ അടിവസ്ത്രത്തില്‍ നിര്‍ത്തിയെന്നും റൂബിൻ പരാതിയിൽ പറയുന്നു

അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവത്രേ. എന്നാൽ റൂബിൻ ലാലിനോട് മോശമായ വിധത്തിൽ പെരുമാറിയിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിരപ്പിള്ളി പോലീസ് പറഞ്ഞു. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.


ഇതിനിടെ അതിരപ്പിള്ളി സ്വദേശിയായ മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ പ്രാകൃത രീതിയിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടി ഭരണപക്ഷ രാഷ്ട്രീയ- ഫോറസ്റ്റ് - പോലീസ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിൻ്റെ പരിണിത ഫലമായാണെന്ന് BJP കൊരട്ടി മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാഷട്രീയ- ഉദ്യോഗസ്ഥ വിഭാഗങ്ങൾക്ക് റൂബിൻ ലാലിനോടുള്ള പകയാണ്   സുപ്രീം കോടതി മർഗ്ഗ നിർദ്ദേശങ്ങളെ കാറ്റിപ്പറത്തി ധൃതി പിടിച്ച് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിക്കാൻ കാരണമായതെന്നും BJP കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ഉത്തരവാദികളായ ഫോറസ്റ്റ് -പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും. ഇക്കാര്യത്തിൽ നടന്നിട്ടുള്ള രാഷ്ട്രീയ ഇടപ്പെടലുകളെ സംബന്ധിച്ചും അന്വേഷണം നടത്തി വിശദാംശങ്ങൾ പുറത്ത് കൊണ്ട് വരാൻ ഉന്നതതല പ്രത്യേക അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും BJP മണ്ഡലം കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻഡ് ശ്രീ' സജീവ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറിമാരായ ശ്രീ' ഷാജു കോക്കാടൻ, TS മുകേഷ്, അതിരപ്പിള്ളി പഞ്ചായത്ത് ജന:സെക്രട്ടറി മധു, ജിൻസൻ, സി.ടി. ജൈജു, തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

Follow us on :

More in Related News