Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ഇന്റർനാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച്ച

18 Oct 2024 12:20 IST

- Enlight Media

Share News :

കോഴിക്കോട്: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ൻറെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തിൽ നതൃത്വത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.


ഒക്ടോബർ 20 ന് രാവിലെ 9 മണി മുതൽ കാരപ്പറമ്പ് കോസ്മോസ് സ്പോർട്ട് സിറ്റിയിൽ മത്സരം നടക്കും റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ ഐ എ എസ് മുഖ്യാതിഥിയാകും. സ്റ്റീലെക്സ് ടി എം ടി. മാനേജിങ് ഡയറക്ടർ പഹാലിഷ വിശിഷ്ടാതിഥിയാകും.


മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ ഗോഡ് ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ൻ്റെ കീഴിലുള്ള 79 ക്ളബ്ബുകൾ മത്സര രംഗത്തുണ്ടാകും റോട്ടറി അംഗങ്ങൾക്കിടയിൽ ഐക്യം വർധിപ്പിക്കുകയാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.


വാർത്ത സമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡണ്ട് പി സി കെ രാജൻ സ്റ്റീലെക്ട് - ടി എം ടി ജനറൽ മാനേജർ വിനോദ് തെയ്യത്ത്, ടൂർണമെന്റ് ചെയർമാൻ പ്രതീഷ് മേനോൻ, കൺവീനർ അഡ്വക്കേറ്റ് രജീഷ് ചന്ദ്രൻ ഭവിൻ ദേശായി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News