Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിംഷാനയുടെ മരണം : കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം

05 Feb 2025 12:10 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ: എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പിതാവ് മേലേതിൽ അഷ്റഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചെന്ന വിവരമാണ് ആദ്യം അയൽപക്കക്കാർ വഴി ലഭിച്ചത്. ഒമ്പത് വർഷം മുമ്പാണ് മകളുടെ വിവാഹം നടന്നത്. വാടക ക്വാർട്ടേഴ്സിലായിരുന്നു ഭർത്താവുമൊത്ത് താമസം. മൂന്നു വർഷം മുമ്പ് വിവാഹ ബന്ധം വേർപെടുത്താൻ ശ്രമിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ താൽക്കാലിക ജോലിയെടുത്താണ് ഭർത്താവുമൊത്ത് മകൾ കഴിഞ്ഞിരുന്നതെന്നും ക്വാർട്ടേഴ്സിൽ താമസമാക്കിയ ശേഷവും കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പിതാവ് ചൂണ്ടിക്കാട്ടുന്നു. ഏഴും അഞ്ചും വയസുള്ള രണ്ടു പെൺകുട്ടികളാണിവർക്ക്. വലിയതോതിൽ ശാരീരിക പീഡനങ്ങൾ നടന്നിരുന്നുവെന്ന് മകൾ സ്ഥിരമായി വീട്ടിൽ അറിയിച്ചിരുന്നതായും പിതാവ് അഷ്റഫ്, മാതാവ് സുഹറ, സഹോദരൻ റിയാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മകളുടേത് സ്വാഭാവിക മരണമല്ലെന്നും നിജസഥിതി പുറത്തു കൊണ്ടുവരണമെന്നും കുടുംബം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


ഫോട്ടോ : റിംഷാന

Follow us on :

More in Related News