Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് കൊണ്ടോട്ടിയിൽ രാത്രി ഒമ്പത് മണി നേരത്ത് കാണുന്ന സ്ഥിരം കാഴ്ചയാണ്

16 Jan 2025 10:00 IST

Saifuddin Rocky

Share News :

ഇത് കൊണ്ടോട്ടിയിൽ രാത്രി ഒമ്പത് മണി നേരത്ത് കാണുന്ന സ്ഥിരം കാഴ്ചയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് ബസ് സ്റ്റാൻഡിൽ നിന്ന് ഏതാനും മീറ്റർ അകലത്തിൽ ഒരു സ്വകാര്യ ട്യൂഷൻ സെന്റർ വിട്ടു വരുന്ന കുട്ടികളുടെ തിക്കും തിരക്കും അൽപ നേരത്തേക്ക് ഗതാഗത കുരുക്ക് നൽകുകയാണ്. ഇതു വഴി കടന്നു പോകുന്ന വലിയ വാഹനങ്ങൾ അടക്കം കുരുക്കിൽ പെടുന്നത് മൂലം റോഡിൽ വല്ല അത്യാഹിതവും സംഭവിച്ചുവോ എന്ന ആശങ്കയിൽ കാഴ്ചക്കാരും കൂടുമ്പോൾ ഗതാഗത തടസ്സം ഇരട്ടിയാകുകയാണ്.

കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകർ പൊതു നിരത്തിൽ പെരുമാറേണ്ട സാമാന്യ മര്യാദയും അച്ചടക്കവും കൂടി ഈ കുട്ടികൾക്ക് നൽകിയെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാം. ഇതുവഴി സുഗമമായ ഗതാഗത സഞ്ചാരം ഉറപ്പ് വരുത്താം. അധ്യാപകരെ പോലെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുയരേണ്ടതും നല്ല പാഠങ്ങളാവണം...

Follow us on :

More in Related News