Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 12:58 IST
Share News :
മേപ്പയൂർ:പുറക്കാമലയിൽ ഖനന കമ്പനിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും, പൊതുജനങ്ങളെ ഉപയോഗിച്ച് സമരം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വെടിഞ്ഞ് ഭരണപക്ഷം ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്നും ഇക്കാര്യത്തിൽ സ്ഥലംഎം എൽ എ കൂടിയായ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മൗനം വെടിയണമെന്നും യൂത്ത് കോൺഗ്രസ്ഇ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമര പരമ്പരകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. .ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് എല്ലാവിധ അനുമതിയും നൽകിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് നടപടി റദ്ദ് ചെയ്യണം.
ചെറുവണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ.പി.നജീബ് അധ്യക്ഷത വഹിച്ചു. മേപ്പയൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് പ്രസിഡന്റ് കെ. കെ. അനുരാഗ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗം ആർ.പി.ഷോബിഷ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, കിഷോർ കാന്ത്, സി. പി.സുഹനാദ്, ആദിൽ മുണ്ടിയത്ത്, റിജുരാജ് എടവന , എടയിലാട്ട് ഉണ്ണികൃഷ്ണൻ, എ.കെ. ബാലകൃഷ്ണൻ, അർഷിന എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിധിൻ ആർ എസ് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.