Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിന്റെ ശോച്യാവസ്ഥക്കെതിരെ സിപിഐഎം റോഡ് ഉപരോധം

10 Jan 2025 14:13 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : മേലങ്ങാടി-കരിപ്പൂർ എയർപോർട്ട് റോഡിന് സംസ്ഥാന സർക്കാർ 2 കോടി രൂപ ഫണ്ട് അനുവദിച്ചിട്ടും അത് ഉപയോഗപ്പെടുത്തി റോഡ് പ്രവൃത്തി തുടങ്ങുന്നതിന് പകരം മുടന്തൻ ന്യായ വാദങ്ങളുയർത്തി റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന കൊണ്ടോട്ടി നഗരസഭ ഭരണ സമിതിയുടെയും സ്ഥലം എം എൽ എയുടെയും ജനവിരുദ്ധ നിലപാടിനെതിരെ സിപിഐ (എം ) കൊണ്ടോട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലങ്ങാടിയിൽ നടന്ന റോഡ് ഉപരോധ സമരം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും കൊണ്ടോട്ടി ഏരിയാ സെക്രട്ടറിയുമായ പി.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ലോക്കൽ സെക്രട്ടറി ഷാജു അവരക്കാട് അധ്യക്ഷനായി.

സിപിഐ (എം ) ഏരിയാ കമ്മിറ്റി അംഗങ്ങളായ പാറപ്പുറം അബ്ദുറഹിമാൻ, വി.പി. മുഹമ്മദ് കുട്ടി, നഗരസഭാ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട. ലോക്കൽ കമ്മിറ്റി അംഗം കമ്പത്ത് ഇബ്രാഹിം എന്നിവർ സംസാരിച്ചു.

മേലങ്ങാടി ബ്രാഞ്ച് സെക്രട്ടറി കുമ്മാളി ഹംസ സ്വാഗതവും മൈലാടി ബ്രാഞ്ച് സെക്രട്ടറി ഇ.പി.വിപിൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News