Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ബി.ജെ.പിയിലേക്ക് നേതാക്കളെ വിതരണം ചെയ്യുന്ന പാർട്ടിയായി : പ്രകാശ് കാരാട്ട്

05 Apr 2026 12:37 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ബി.ജെ.പിയിലേക്ക് നേതാക്കളെ വിതരണം ചെയ്യുന്ന പാർട്ടിയായി മാറിയിയെന്ന് മുൻ സിപിഎം അഖിലേന്ത്യ ജനറൽസെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു. മേപ്പയ്യൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്‌ണൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗാകട്ടെ പേരാമ്പ്രയിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിരിക്കുന്നു. ഹിന്ദുരാഷ്‌ട്രത്തിനായി വാദിക്കുന്ന ആർ എസ് എസും ജമാത്തെ ഇസ്ലാമിയും വർഗീയതയുടെ കാര്യത്തിൽ പരസ്പര പൂരകങ്ങളാണ്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം രാഹുൽ ഗാന്ധിക്കറിയില്ല. ഇവിടെ ഇത്തരം മതവാദികൾക്ക് വേരുറപ്പിക്കാൻ കഴിയാത്തത് കമ്യൂണിസ്റ്റ് ആശയം പേറുന്ന ജനസഞ്ചയം സജീവമായതുകൊണ്ടാണെന്നും മാത്രമല്ല ഈ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ക്രിയാത്മകമായ ഒരു വിമർശനം പോലും പിണറായി സർക്കാറിനെതിരെ ഉന്നയിക്കാനായിട്ടില്ലെന്നും  അദ്ദേഹം  കൂട്ടിച്ചേർത്തു.


നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. മുക്കം മുഹമ്മദ്,സിപിഐ ജില്ലസെക്രട്ടറി

പി. ഗവാസ്, സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ, സിപി എം ജില്ല സെക്രട്ടറിയറ്റ് അംഗം എസ്.കെ. സജീഷ്, മുൻ എം എൽ എമാരായ എൻ.കെ. രാധ , കെ . കുഞ്ഞമ്മത് , മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത, കെ.കുഞ്ഞിരാമൻ, കെ.ടി. രാജൻ,കെ.കെ. ബാലൻ, കെ. ലോഹ്യ, ഇ. കുഞ്ഞിക്കണ്ണൻ, എൻ.കെ. വത്സൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് എൽ.ഡി.എഫ് പ്രചരണ നാടകം അരങ്ങേറി.

Follow us on :

Tags:

More in Related News