07 Sep 2024 13:17 IST
Share News :
ദോഹ: രാജ്യത്തെ സ്വയംപര്യാപ്‌തത വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്നാലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഖത്തറിലെ പ്രാദേശിക ഭക്ഷ്യോൽപാദനത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 98 ശതമാനം വർധനയാണ് രാജ്യത്തുണ്ടായത്. ദോഹയിൽ നടന്ന ജിസിസി അഗ്രികൾച്ചറൽ ആന്റ് ഫുഡ് സെക്യൂരിറ്റി കമ്മിറ്റി യോഗത്തിൽ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയാണ് ഖത്തറിന്റെ ഭക്ഷ്യോൽപാദനം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്.
കന്നുകാലി വളർത്തലിലും, പാലുൽപാദനത്തിലും സ്വയം പര്യാപ്തത നേടിയതായും മന്ത്രി വ്യക്തമാക്കി.കോഴി വളർത്തലിലും 100 ശതമാനം വർധനവാണുണ്ടായത്.
എല്ലാ ഭക്ഷ്യസുരക്ഷാ മേഖലകളെയും പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം ആരംഭിച്ച സംരംഭങ്ങൾക്ക് പുറമേ മത്സ്യ ഉത്പാദനത്തിലും ഖത്തർ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അത് നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030ന്റെ ചുവട് പിടിച്ചുള്ള പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കും. കാർഷിക മേഖലയിൽ സുസ്ഥിരതയും പുത്തൻ സാങ്കേതിക വിദ്യയുടെ സംയോജനവും ലക്ഷ്യമിടുന്നതാകും നയമെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളും പുതിയ പദ്ധതികളും യോഗത്തിൽ ചർച്ചയായി.
Follow us on :
Tags:
More in Related News
Please select your location.