Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 11:05 IST
Share News :
കോഴിക്കോട്: ലുലുമാളിൽ പുഷ്പമേളയ്ക്ക് നാളെ
തുടക്കമാകും. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരത്തുക. 'ലുലു ഫ്ളവര്‍ ഫെസ്റ്റ് 2025' എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.അലങ്കാര സസ്യങ്ങൾ, വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങൾ എന്നിവ മേളയിലെ കാഴ്ചയാകും. പൂന്തോട്ടം ക്രമീകരിക്കാൻ ആവശ്യമായ ചെടികൾ, ചെടികളിലെ വൈവിധ്യങ്ങൾ എല്ലാം പുഷ്പമേളയിലൂടെ നേരിട്ട് കാണാനും വാങ്ങുവാനും സാധിക്കും. വീടിന്റെ ഭംഗിക്കും നിറത്തിനും ചേരുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പൂക്കൾ ഒരുക്കി ഉദ്യാനം അലങ്കരിക്കാനും പുഷ്പമേള വഴി കഴിയും. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, പുഷ്പങ്ങള്‍ ഇവയൊക്കെ മേളയിലുണ്ട്. ലുലു മാളിന്റെ അകത്തും പുറത്തുമായി വിവിധ സോണുകളിലായിട്ടാണ് പുഷ്പമേള നടക്കുന്നത്. ഫ്ളവർ ഫെസ്റ്റ് 16 ന് അവസാനിക്കും. മേളയുടെ ഭാഗമായി പോട്ടറി സെഷൻ, ടെറാറിയം മേക്കിങ് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും. കൂടാതെ വാലന്റൈൻസ് ഡേയുടെ ഭാഗമായി വിവിധ പരിപാടികളും മാളിൽ അരങ്ങേറും. ലുലു ഫ്ളവര്‍ ഫെസ്റ്റ് ലോഗോ പ്രകാശനം നടൻ കുഞ്ചാക്കോ ബോബൻ നിർവഹിച്ചു. ലുലുമാള്‍ റീജണല്‍ ഡയറക്ടര്‍ ഷരീഫ് മാട്ടില്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷരീഫ് സെയ്ദു, മാള്‍ മാനേജര്‍ അരുണ്‍ദാസ് തുടങ്ങിയവർ സന്നിഹിതരായി.
പടം അടിക്കുറിപ്പ്:
ലുലു ഫ്ളവര്‍ ഫെസ്റ്റ് ലോഗോ പ്രകാശനം നടൻ കുഞ്ചാക്കോ ബോബൻ നിർവഹിക്കുന്നു. ലുലുമാള്‍ റീജണല്‍ ഡയറക്ടര്‍ ഷരീഫ് മാട്ടില്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷരീഫ് സെയ്ദു, മാള്‍ മാനേജര്‍ അരുണ്‍ദാസ് തുടങ്ങിയവർ സമീപം.
Follow us on :
Tags:
More in Related News
Please select your location.