Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടി പ്രവേശനോത്സവം ആവേശമാക്കി.

06 Jun 2025 08:48 IST

UNNICHEKKU .M

Share News :

മുക്കം: സ്കൂളുകൾക്ക് പിന്നാലെ അംഗൻവാടികളും തുറന്ന് പ്രവർത്തനമാരംഭിച്ചതോടെ 

അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തിയത് നിരവധി കുരുന്നുകൾ.

 കൊച്ചുകൂട്ടുകാർഅംഗൻവാടികളിലെത്തിയപ്പോൾ അവർക്ക് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. കൊടിയത്തൂർ പഞ്ചായത്ത് അംഗൻവാടി പ്രവേശനോത്സവമാണ് വർണാഭമായത്. ആലുങ്ങൽ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. മുഴുവൻ അംഗൻവാടികുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.  വാർഡ് മെമ്പർ കെ.ജി സീനത്ത് ചടങ്ങിൽ അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറം, വാർഡ് മെമ്പർ എം.ടി റിയാസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെ ലിസ, അധ്യാപകർ,ഷെരീഫ് അക്കരപ്പറമ്പിൽ, almc അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംസാരിച്ചു


Follow us on :

More in Related News