Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി വി.ശിവൻകുട്ടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രമേശ് ചെന്നിത്തല എം.എൽ.എ. കെ. രാമൻപിള്ള എന്നിവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങൾ .......

09 Jun 2025 15:21 IST

AJAY THUNDATHIL

Share News :

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ 20-ാം വാർഷികം നിത്യഹരിതം 2025 ജൂൺ 20 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് നിത്യഹരിത പുരസ്ക്കാരങ്ങൾ ജൂറി ചെയർമാനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് വിദ്യാകർമ്മ ശ്രേഷ്ഠ,

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് ജനസേവ , രമേശ് ചെന്നിത്തല എം.എൽ.എ.ക്ക് കർമ്മ ശ്രേഷ്ഠ, ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാമൻപിള്ളക്ക് കർമ്മ തേജസ് പുരസ്ക്കാരങ്ങളാണ് സമർപ്പിക്കുന്നത്. മറ്റ് പുരസ്ക്കാരങ്ങൾ: പണ്ഡിറ്റ് രമേഷ് നാരായണൻ ( സംഗീതശ്രേഷ്ഠ ), പാലോളി അബ്ദുറഹുമാൻ (സഹകരണ ബാങ്കിംഗ് ശ്രേഷ്ഠ) , റവ.ഡോ:അന്തോന്നി.കെ.എൽ. ( കർമ്മ ശ്രേഷ്ഠ) , ജയശ്ചന്ദ്രൻ ( സാഹിത്യ ശ്രേഷ്ഠ) , ഉഷാദേവി (കാരുണ്യശ്രേഷ്ഠ), ഗോപൻ ശാസ്തമംഗലം (കലാരത്നം).

ചലച്ചിത്രനടൻ വഞ്ചിയൂർ പ്രവീൺ കുമാർ, ദൂരദർശൻ മുൻ വാർത്താ അവതാരിക മായാ ശ്രീകുമാർ, അഡ്വ .ആർ.എസ്. വിജയ് മോഹൻ എന്നി ജൂറി മെമ്പർമാരും സമിതി ജോയിൻ്റ് സെക്രട്ടറി ഡോ: വാഴമുട്ടം ചന്ദ്രബാബുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു ജൂൺ 20 ന് വൈകുന്നേരം 5 ന് തൈക്കാട് ഗണേഷം ആഡിറ്റോറിയത്തിൽ നിത്യഹരിതം ഉൽഘാടനം ചെയ്ത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്ക്കാരങ്ങൾ സമർപ്പിക്കും. പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര സമർപ്പണവും ഇതോടനുബന്ധിച്ച് ഉണ്ടാകും.

Follow us on :

More in Related News