Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 20:09 IST
Share News :
കടുത്തുരുത്തി: മുൻ എംപിയും കേരളാ കോൺഗ്രസിൻ്റെ സ്ഥാപക നേതാവുമായ പ്രൊഫ. എം.എം. ജോസഫിൻ്റെജന്മശതാബ്ദിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഞായറാഴ്ച നടക്കും. ഏറ്റുമാനൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം നാലിന് ഏറ്റുമാനൂർ പ്രസ്ക്ലബ് ഹാളിലാണ് സമ്മേളനം.
ഫ്രാൻസിസ് ജോർജ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം അധ്യക്ഷത വഹിക്കും. മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് കെ.പി. ദേവസ്യ അനുസ്മരണ പ്രഭാഷണവും ഏറ്റുമാനൂർ പൗരസമിതി സെക്രട്ടറിയും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ ജയിംസ് കുര്യൻ ആമുഖ പ്രസംഗവും നടത്തും.
ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ, ഏറ്റുമാനൂർ പൗരസമിതി പ്രസിഡൻ്റ് യു.എൻ. തമ്പി, ട്രഷറർ രഞ്ജിത് ഗോപാലൻ എന്നിവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.