Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 17:33 IST
Share News :
മേപ്പയ്യൂർ: പഞ്ചായത്തിലെ അതി തീവ്ര ഭിന്നശേഷിക്കാരായിട്ടുള്ള മുഴുവൻ പേർക്കും നിർബന്ധമായും പ്രിവിലേജ് കാർഡ് ലഭ്യമാക്കണമെന്ന് ഭിന്നശേഷി മേഖലയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ "പരിവാർ " മേപ്പയ്യൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക്
സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് കുടുംബത്തിൻ്റെ വാർഷിക വരുമാനം മാനദണ്ഡമാക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
പരിവാർ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രൊഫ: കോയോട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പരിവാർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഡോ: ഡി.കെ. ബാബു , സംസ്ഥാന കമ്മിറ്റിയംഗം സുലൈഖ അബൂട്ടി , ടി.നൗഷിദ. , സുമയ്യ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി.എ. ബാലകൃഷ്ണൻ ( പ്രസിഡണ്ട്),
പി.രാജീവൻ (വൈസ് പ്രസിഡണ്ട്), ടി.നൗഷിദ (സെക്രട്ടറി ), വിജി (ജോ.സെക്രട്ടറി),വി.വി.ജനാർദ്ദനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.