Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം നാളെ സമാപിക്കും

25 Mar 2026 19:31 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം വ്യാഴാഴ്ച(മാര്‍ച്ച്26) പൂര്‍ത്തിയാകും. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒന്‍പതു കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. 

ചൊവ്വാഴ്ച ആരംഭിച്ച പരിശീലനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഇവരെക്കൂടാതെ സെക്കന്‍ഡ്, തേഡ് പോളിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും. രണ്ടു ബാച്ചുകളായി രാവിലെയും ഉച്ചകഴിഞ്ഞുമായാണ് പരിശീലനം.

പോളിംഗ് ജോലിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാഫോമുകള്‍(ഫോം 12) സ്വീകരിക്കുന്നതിനും പരിശീലനകേന്ദ്രങ്ങളില്‍ സൗകര്യങ്ങളൊരുക്കിയിരുന്നു. 

പാലാ കാര്‍മല്‍ സ്‌കൂള്‍(പാലാ),പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍(കടുത്തുരുത്തി), വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(വൈക്കം),മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍(ഏറ്റുമാനൂര്‍),  

കോട്ടയം സി.എം.എസ് കോളജ്(കോട്ടയം),കോട്ടയം ബസേലിയോസ് കോളജ് (പുതുപ്പള്ളി), ചങ്ങനാശേരി ഫാത്തിമാപുരം സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(ചങ്ങനാശേരി),കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ്(കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍) എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്.


Follow us on :

More in Related News