Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 18:21 IST
Share News :
കടുത്തുരുത്തി..: കോട്ടയം ജില്ല സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ A ഗ്രേഡ്ടെ ഒന്നാം സ്ഥാനവും, കേരള നടനത്തിൽ A ഗ്രേഡ്ടെ രണ്ടാം സ്ഥാനവും നേടി മിന്നുന്ന വിജയം നേടിയിരിക്കുകയാണ് AJJMGG HSS തലയോലപ്പറമ്പ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പ്രാർത്ഥന പ്രകാശ്..മുൻ വർഷം കുച്ചിപ്പുടിക്കും,കേരളനടനത്തിനും സംസ്ഥാന തല മത്സരത്തിൽ പങ്കെടുതിട്ടുണ്ട്. 9 വർഷമായി നൃത്തം അഭ്യസിക്കുന്ന പ്രാർത്ഥന കോഴിക്കോട് ബിജുല ബാലകൃഷ്ണന്റെ ശിക്ഷണത്തിലാണ് കുച്ചിപ്പുടി അഭ്യസിക്കുന്നത്. കളത്തൂർ ഗവ യൂ പി സ്കൂൾ ഹെഡ്മസ്റ്റർ പ്രകാശൻ.കെ യുടെയും വൈക്കം ഗവ അധ്യാപക സഹകരണ സംഘം സെക്രട്ടറി രജനി ഇ.കെ യുടെയും മകളാണ് പ്രാർത്ഥന.നർത്താക്കികൂടിയായ തീർത്ഥ പ്രകാശ് ചേച്ചിയാണ്. മനസ്സിലായോ...എന്ന പാട്ടിന് കുച്ചിപ്പുടി വേഷത്തിൽ കൂട്ടുകാരികളോടൊപ്പം ഡാൻസ് കളിച്ചു സോഷ്യൽ മീഡിയയിൽ വൈറൽ താരമാണ് പ്രാർത്ഥന പ്രകാശ്.
Follow us on :
Tags:
More in Related News
Please select your location.