Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന

06 Jun 2024 13:59 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു പ്രവാസികൾക്കു വേണ്ടി "പ്രവാസി നീതി മേള" സംഘടിപ്പിക്കുന്നു. ജൂൺ 9ന് ദുബായ് ക്വിസൈസ് സ്റ്റേഡിയം എം എസ് എസ് ഹാളിൽ നടക്കുന്ന നീതിമേളയിളൽ പ്രമുഖ അഭിഭാഷകരും, സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. 

നീതിമേളയുടെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, സംഘാടക സമിതി ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ്, കൺവീനർ നിഷാജ് ശാഹുൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

പ്രവാസികൾ സ്വദേശത്തും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര - നിർദേശങ്ങൾ അറിയാൻ നീതി മേള ഉപകരിക്കും. പാസ്പോർട്ട്, ആധാർകാർഡ്, വിസ തുടങ്ങി പ്രവാസികളുൾപ്പെട്ട സിവിൽ - ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി ലഭ്യമാകും. 

പ്രവാസികൾക്ക് നേരിട്ടോ, ബന്ധുക്കൾ, സുഹൃത്തുക്കൾ മുഖേനയോ നീതിമേളയിൽ പങ്കെടുത്തു പരിഹാര നിർദേശങ്ങൾ ആരായാവുന്നതാണ്. നാട്ടിൽ പരിഹരിക്കാനാവുന്ന വിഷയങ്ങളിൽ പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (PILSS) നേരിട്ട് സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും.

പാസ്പോർട്, ആധാർ കാർഡ്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ, സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചന ജീവനാംശ കേസുകൾ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ - സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ വിദഗ്ധ നിയമോപദേശം ലഭ്യമാകും. നീതിമേളയുടെ ഭാഗമായി "പിൽസ്" ഓൺലൈൻ കാമ്പയിനിലൂടെ സമാഹരിച്ച പരാതികൾക്കു പുറമെ, നിയമോപദേശം ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും 9 നു എം എസ് എസ് ഹാളിൽ നടക്കുന്ന നീതിമേളയിൽ നേരിട്ടെത്തി പരാതികൾ സമർപ്പിക്കാനും അവസമുണ്ട്. 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News