Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 17:21 IST
Share News :
ചാലക്കുടി:
പോട്ട സുന്ദരികവല സർവ്വീസ് റോഡിൻ്റെ പണികൾ സെപ്റ്റംബർ 30 ന് ആരംഭിക്കുമെന്ന് NHAI അറിയിച്ചെങ്കിലും കരാറുകാരായ Gipl കമ്പനിയുടെ മെല്ലെപോക്ക് മൂലം പണികൾ ആരംഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ ചെയർമാൻ എബി ജോർജിൻ്റെയും
കൗൺസിലർമാരായ വത്സൻ ചമ്പക്കര , ജോജി കാട്ടാളൻ, തോമസ് മാളിയേക്കൽ തുടങ്ങിയവരുടെയും നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ജോണി പുല്ലൻ, ജോയ് കോക്കാടൻ, സാബു കാട്ടാളൻ, ഷാജു മേലേപ്പുറം, ജയ പ്രകാശ് നാരായണൻ, ആൻ്റോ കെ , ബിജോയ് ചാമവളപ്പിൽ, പ്രീത സന്തോഷ്, ചന്ദ്രൻ മേനോത്ത്, ജോർജ് അരിക്കാടൻ, സെബാസ്റ്റ്യൻ താഴേക്കാടൻ എന്നിവർ സംസാരിച്ചു. തുടർന്ന് പോലീസ് റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.സർവ്വീസ് റോഡിൻ്റെ പണികൾ ഉടനെ ആരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേയ്ക്ക് നാഷണൽ ഹൈവേ ഉപരോധമുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുനിസിപ്പൽ ചെയർമാൻ എബി ജോർജും വത്സൻ ചമ്പക്കരയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.