Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 16:39 IST
Share News :
ഛത്തീസ്ഗഡിലെ റായ്പൂരിൽ ട്രയൽ റൺ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ അഞ്ച് പേർ അറസ്റ്റിൽ. തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന ട്രെയിനി് നേരെയാണ് കല്ലേറുണ്ടായത്. ഛത്തീസ്ഗഡിലെ ദുർഗയിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്ക് സർവ്വീസ് നടത്താൻ നിശ്ചയിച്ചിരുന്നതാണ് ഈ ട്രെയിൻ.
വെള്ളിയാഴ്ച നടന്ന ട്രയൽ റണ്ണിൽ വിശാഖപട്ടണത്തു നിന്നും മടങ്ങി വരുന്നതിനിടിയൽ ബഗ്ബഹാര റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ, ട്രെയിനിലെ മൂന്ന് കോച്ചുകളിലെ മൾട്ടി ലെയേർഡ് ജനലുകളും തകർന്നിരുന്നു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ല.
സി2,സി4,സി9 എന്നീ കോച്ചുകളിലെ ജനലുകളാണ് തകർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശിവ് കുമാർ ബാഗേൽ, ദേവേന്ദ്ര കുമാർ, ജീതു പാണ്ഡെ, സോൻവാനി, അർജുൻ യാദവ് എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ റെയിൽവെ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.