Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏതൻ‌സ് ക്രിക്കറ്റ് ലീഗിൽ പി.കെ. ഗ്രൂപ്പ് ചാമ്പ്യന്മാർ

01 May 2024 12:11 IST

- VarthaMudra

Share News :

താമരശ്ശേരി:  

സൈഫ് അലി ഖാൻ സ്മാരക എവറോളിങ് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും കാരാട്ട് സുഹൈൽ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയും ഏതൻ‌സ്പരപ്പൻപൊയിൽ സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ റാസ്‌ കൺ‌സ്ട്രൻക്ഷനെ പരാജയപ്പെടുത്തി പി.കെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ 3 വിക്കറ്റിനായിരുന്നു വിജയം.വിജയികൾക്കുള്ള ട്രോഫി വിതരണം റഷീദ് പാലക്കൽ,സഹൽ പി കെ,എ സി ഗഫൂർ എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്‌സ് ട്രോഫി ഷമ്മാസ് കാരാട്ടും നൽകി.പി കെ ഗ്രൂപ്പ് ക്യാപ്റ്റൻ ഷഫീഖ് പേപ്പു ഫൈനലിലെ മാൻ ഓഫ് ദി മാച്ചും പ്ലയെർ ഓഫ് ദി ലീഗുമായി തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ജബ്ബാർ അലിയും ബൗളറായി ഷമീർ കാരാടിയും തെരഞ്ഞെടുക്കപ്പെട്ടു.

Follow us on :

More in Related News