Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 17:34 IST
Share News :
തലയോലപ്പറമ്പ് : ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ പെസഹവ്യാഴം ആചരിച്ചു. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്ന പെസഹ കാൽകഴുകൽ ശുശ്രുഷയ്ക്ക് ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ സഹ കാർമികനായിരുന്നു. വിശുദ്ധ കുർബാനയ്ക്കും കാൽ കഴുകൽ ശുശ്രുഷയ്ക്കും ശേഷം റവ. ഫാ. ലിന്റോ കോണിക്കര പെസഹ ദിന സന്ദേശം നൽകി. തുടർന്ന് ആരാധനയും വൈകിട്ട് പൊതു ആരാധനയും നടത്തി. വൈകിട്ട് 7ന് അപ്പം മുറിക്കൽ ശുശ്രുഷനടക്കും.
ദുഃഖവെള്ളി ദിനമായ നാളെ ( ഏപ്രിൽ3ന്) രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ. വൈകിട്ട് 4ന് സോണുകളിൽ നിന്ന് കുരിശിന്റെ വഴി പള്ളിയിൽ എത്തും.തുടർന്ന് പള്ളിയിൽ കുരിശിന്റെ വഴി. 5ന് പീഡാനുഭവ സന്ദേശം. റവ. ഫാ. ജോൺ ചോള്ളാനി.തുടർന്ന് നഗരി കാണിക്കൽ, പാന വായന. രാത്രി 8ന് കബറടക്കശു ശ്രുഷ. ദുഃഖ ശനി ദിവസമായ 4ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. പ്രസംഗം റവ. ഫാ.ജോൺ പോൾ പുലിക്കോട്ടിൽ. ഈസ്റ്റർ ദിന തിരുകർമങ്ങൾ ശനിയാഴ്ച രാത്രി 10 ന് പാരിഷ്ഹാളിൽ ആരംഭിക്കും.തുടർന്ന് പ്രദക്ഷിണം, വിശുദ്ധ കുർബാന രാവിലെ 7നും 9നും പള്ളിയിൽ കുർബാന.6ന് തലപ്പാറ പള്ളിയിൽ വിശുദ്ധ കർബാന.
Follow us on :
Tags:
More in Related News
Please select your location.