Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2026 19:06 IST
Share News :
മസ്കറ്റ്: ലോകത്തിലെതന്നെ കഠിനമായ കായികമത്സരങ്ങളിൽ ഒന്നായ അയന്മാൻ ട്രയത്തലോണിന്റെ മസ്കറ്റിൽ നടന്ന മിഡിൽ ഈസ്റ്റ് ചാംപ്യൻഷിപ് വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ സ്വദേശികളായ മച്ചു (52) സുധീർ (50) എന്നിവരാണ് ഈ അപൂർവനേട്ടം കൈവരിച്ചത് .
ഈകഴിഞ്ഞ ഫെബ്രുവരി 14 നു മസ്കറ്റിൽ നടന്ന മത്സരത്തിൽ ലോകത്തിലെ 81 രാജ്യങ്ങളിൽ നിന്ന് 1100 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്, രാവിലെ 6:30 ന് തുടങ്ങിയ മത്സരത്തിൽ 1.9 കിലോമീറ്റർ കടലിലൂടെയുള്ള നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ മാരത്തോൺ എന്നിവ 8 മണിക്കൂർ 30 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കേണ്ടതുണ്ട് .
വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച സുധീർ 7 മണിക്കൂർ 24 മിനിറ്റ് സമയോകൊണ്ട് ഫിനിഷ് ചെയ്ത് ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നതെങ്കിൽ, ടീം റിലേ വിഭാഗത്തിൽ മത്സരിച്ച മാച്ചു ഇതിനു മുൻപ് 5 തവണ അയർമാൻ നേട്ടം കൈവയ്ച്ചിട്ടുണ്ട്. അതിൽ പ്രത്യേകിച്ചു 2025 ഒക്ടോബർ സ്പെയിനിലെ ബാർസിലോണയിൽ 4 കിലോമീറ്റർ സ്വിമ്മിംഗ് 180 കിലോമീറ്റർ സൈക്ലിങ് 42 കിലോമീറ്റർ മാരത്തോൺ എന്നിവയടങ്ങുന്ന അയൺ മാൻ മത്സരം പൂർത്തിയാക്കിയ അപൂർവ നേട്ടവും നേടിയിട്ടുണ്ട്.
കഴിഞ്ഞ 18 വർഷമായി മസ്കറ്റിൽ ജോലി ചെയ്യുന്ന ഇവർ ആലപ്പുഴ മുല്ലക്കൽ പഴയ തിരുമല വാർഡിൽ രാജൻ തുളസി ദമ്പതികളുടെ മക്കളാണ്, മച്ചു മാധ്യമ സ്ഥാപനത്തിലും സുധീർ സ്വന്തമായി ബിസിനസും ചെയ്യുന്നു. മസ്കറ്റിൽ കുടുംബമായി ജീവിക്കുന്ന മച്ചു വിന്റെ ഭാര്യ മഞ്ജു മകൾ മീനാക്ഷി, സുധീറിന്റെ ഭാര്യ സിജ മക്കൾ സിദ്ധാർഥ് സമർത്ഥ് എന്നിവരാണ്.
ഭാര്യമാരും കുട്ടികളും ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നവരും സ്ഥിരമായി മാരത്തോണുകളിൽ പങ്കെടുക്കുന്ന ഈ കുടുംബത്തിന് ഈ വിജയം ഇരട്ടി മധുരമായി.
Follow us on :
Tags:
More in Related News
Please select your location.