Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 22:36 IST
Share News :
തിരുവനന്തപുരം: വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം നിലമ്മേൽ സ്വദേശികളായ രണ്ട് പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. പൊലീസ് ഹോട്ടൽ പൂട്ടി സീൽ ചെയ്തു. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നു
കുടുംബാംഗങ്ങളായ റഷീദാ ബീവി (58), മരുമകൻ ഷാജി (50) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് വിഴിഞ്ഞത്തെ ‘അസ്മാഖ്’ ഹോട്ടലിൽ നിന്ന് മീൻ-മുട്ട വിഭവങ്ങൾ കഴിച്ച ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും റഷീദാ ബീവിയെ നിലമ്മേൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെ ഇരുവരും മരണപ്പെട്ടു.
ഷാജിയുടെ ഭാര്യ സജീന (സജിമോൾ, 39) ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലാണ്. കുട്ടികൾ ഷാൻ (10), ഷെമിൻ (5) എന്നിവർ സുരക്ഷിതരാണ്. ആറംഗ കുടുംബത്തിൽ നാല് പേർക്കാണ് അസുഖം ബാധിച്ചത്. ആരോഗ്യവകുപ്പ് ഭക്ഷണ സാമ്പിളുകൾ ശേഖരിക്കും; പോസ്റ്റുമോർട്ടം റിപ്പോർട്ടിനെത്തുടർന്ന് അന്വേഷണം ശക്തമാക്കും.
വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടൽ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. കുടുംബം സമുദ്രമാംസ അലർജിയുള്ളവരാണെന്നും പറയുന്നു. ഭക്ഷ്യ വിഷബാധ സംബന്ധിച്ച് മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ല,
Follow us on :
More in Related News
Please select your location.