Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു

12 May 2026 19:29 IST

CN Remya

Share News :

കോട്ടയം: കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കേരള സ്‌റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി. ഡി റോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തോടെ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു അപകടം. തിരുവഞ്ചൂർ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലാടൻ ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ ബസിൽ തന്നെ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ വലത് വശത്തേക്ക് കടക്കുകയായിരുന്നു. ഈ സമയത്ത് ഇവർ ബസിൻ്റെ മുന്നിലൂടെ കടക്കുന്നത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു. ഉടനെതന്നെ ഇവരെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോസ് വീണതോടെ ബസ് നിർത്തിയെങ്കിലും ശരീരത്തിൽ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയിരുന്നു. 

യാത്രക്കാരും എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കോട്ടയം ട്രാഫിക് പോലീസ് കേസെടുത്തു.

Follow us on :

More in Related News