Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന സൗഹൃദ പഞ്ചായത്താകാൻ തവനൂർ; പ്രവർത്തനങ്ങൾക്ക് തുടക്കമായി

26 Oct 2026 14:56 IST

Jithu Vijay

Share News :

മലപ്പുറം : വയോജന സൗഹൃദ ഗ്രാമപഞ്ചായത്താകാനൊരുങ്ങി തവനൂർ. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നിർദേശങ്ങളും ചർച്ച ചെയ്യാൻ പഞ്ചായത്തിൽ പ്രത്യേക വയോജന ഗ്രാമസഭ സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഇതിനായി പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഘടകസ്ഥാപനങ്ങൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകും. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി സൗജന്യ ആരോഗ്യ പരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ, വയോജന സംഗമങ്ങൾ എന്നിവയും വരുംദിവസങ്ങളിൽ സംഘടിപ്പിക്കും.


വയോജന സൗഹൃദ പഞ്ചായത്ത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ദീഖ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അബ്ദുൽ ജലീൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മുത്തു, വാർഡ് അംഗം സി. സജിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.എം. സജി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അരുണിമ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വയോജനങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, വായനശാലാ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി അധ്യാപകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Follow us on :

More in Related News