Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം

29 Oct 2026 08:27 IST

Jithu Vijay

Share News :

വളാഞ്ചേരി : 19മത് മലപ്പുറം ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം ഉയരെ

2026 വളാഞ്ചേരി വി കെ എം സ്പെഷ്യൽ സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി രാജൻ പതാക ഉയർത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റജുല നൗഷാദ് അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്തഗം ഡോ: വഹീദ, സലിം കുരുവമ്പലം ചെയർമാൻ മജ്ലിസ് എജ്യൂക്കേഷൻ കോംപ്ലക്സ്, അബ്ദുൾ റഷീദ് ചെയർമാൻ, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവർ സംസാരിച്ചു. 


വി.ടി അമീർ ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്, ഷരീഫ മെംബർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്, മെറീഷ് മെംബർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്,ഡോ: ആയിഷ അഷ്റഫ് ട്രസ്റ്റി, വി.കെ മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ്, ആമിർ അഷ്റഫ് ട്രസ്റ്റി, വി.കെ മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ്, ആബിദ് നിഷാദ് മാനേജിങ്ങ് ഡയറക്ടർ, കോസ്മോസ് സ്പോർട്ട്സ് വേൾഡ്, എ.കെ.എം.എ മജീദ് ജില്ലാ പ്രസിഡൻ്റ്, PAID, സിസ്റ്റർ അൽഫോൻസ കോ-ഓർഡിനേറ്റർ - AID, സാദിക്ക് ട്രഷറർ SSEU, മുഹമ്മദ് കബീർ HM ഫോറം, ജാഫർ PTA പ്രസിഡൻ്റ് എന്നിവർ സന്നിഹിതരായിരുന്നു. 


വി.കെ.എം ഡയറക്ടർ സിനിൽദാസ് പൂക്കോട്ട് സ്വാഗതവും പ്രധാനാധ്യാപിക റുബാ ഹെന്ന നന്ദിയും പറഞ്ഞു.


തുടർന്നു നടന്ന കലാമൽസരങ്ങളിൽ സംഘഗാനം ജൂനിയർ - ഒന്നാം സ്ഥാനം വി.കെ.എം സ്പെഷ്യൽ സ്കൂൾ, രണ്ടാം സ്ഥാനം AWH സ്പെഷ്യൽ സ്കൂൾ കോട്ടക്കൽ, മൂന്നാം സ്ഥാനം AWH സ്പെഷ്യൽ സ്കൂൾ തിരൂർ, മോഹിനിയാട്ടം ജൂനിയർ - ഒന്നാം സ്ഥാനം AWH സ്പെഷ്യൽ സ്കൂൾ കോട്ടക്കൽ, രണ്ടാം സ്ഥാനം വി.കെ.എം സ്പെഷ്യൽ സ്കൂൾ & എം.എ മൂപ്പൻസ് സ്പെഷ്യൽ സ്കൂൾ കൽപ്പകഞ്ചേരി,


സംഘഗാനം സീനിയർ - ഒന്നാം സ്ഥാനം: പി.ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ, വെട്ടം, രണ്ടാം സ്ഥാനം: മദർ വെറോണിക്ക സ്പെഷ്യൽ സ്കൂൾ, ചുങ്കത്തറ, മൂന്നാം സ്ഥാനം: റഹ്‌മ സ്പെഷ്യൽ സ്കൂൾ, മേലാറ്റൂർ.


ഇൻസ്ട്രുമെൻ്റൽ മ്യൂസിക്ക് ജൂനിയർ ഒന്നാം സ്ഥാനം: മൃദുൽ കൃഷ്ണ, റഹ്മ സ്പെഷ്യൽ സ്കൂൾ, രണ്ടാം സ്ഥാനം: റയാൻ, മനോവികാസ് സ്പെഷ്യൽ സ്കൂൾ, മൂന്നാം സ്ഥാനം: പ്രഫുൽ പി.കെ പരപ്പനങ്ങാടി മോഡൽ ലാബ് സ്കൂൾ. 


മോഹിനിയാട്ടം സീനിയർ

ഒന്നാം സ്ഥാനം: കാർത്തിക മദർ വെറോണിക സ്പെഷ്യൽ സ്കൂൾ

രണ്ടാം സ്ഥാനം: അൻസിൽ സമീർ മനോവികാസ് & ഫാത്തിമ ഷഫ എം.എ മൂപ്പൻ സ്പെഷ്യൽ സ്കൂൾ


മൂന്നാം സ്ഥാനം: ഷൈന വി.കെ.എം സ്പെഷ്യൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കോട്ടക്കൽ മനോവികാസ് സ്പെഷ്യൽ സ്കൂളും വളാഞ്ചേരി വി.കെ.എം സ്പെഷ്യൽ സ്കൂളും പങ്കിട്ടു. 



Follow us on :

More in Related News