Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്സവ സീസൺ ആന എഴുന്നള്ളിപ്പ്: അപേക്ഷകൾ ഒരു മാസം മുൻപ് സമർപ്പിക്കണം

26 Oct 2026 15:01 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിൽ ഉത്സവ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പുകൾക്കുള്ള അപേക്ഷകൾ ഒരു മാസം മുൻപ് സമർപ്പിക്കണമെന്ന് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. അപേക്ഷകൾ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിധേയമാക്കേണ്ടതിനാലാണിത്. ഉത്സവ കമ്മിറ്റിയുടെ ലെറ്റർപാഡിൽ സെക്രട്ടറി അല്ലെങ്കിൽ പ്രസിഡന്റ് ഒപ്പുവെച്ച അപേക്ഷയിൽ ഫോൺ നമ്പറും ജില്ലാതല കമ്മിറ്റി രജിസ്ട്രേഷൻ നമ്പറും ഉൾപ്പെടുത്തണം.


അപേക്ഷയോടൊപ്പം ഡാറ്റാ ഷീറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, 15 ദിവസത്തിനകം ലഭിച്ച ഹെൽത്ത് സർട്ടിഫിക്കറ്റ്, പൊതുബാധ്യതാ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ രണ്ട് പകർപ്പുകൾ വീതം സമർപ്പിക്കണം. പൂർണമായ അപേക്ഷയും അനുബന്ധ രേഖകളും മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കുടുംബ കോടതിക്ക് മുൻവശത്തുള്ള അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ) ഓഫീസില്‍ നല്‍കണം.


അപേക്ഷയിൽ വ്യക്തമാക്കിയ ആനകൾക്ക് പകരം നിയമാനുസൃത മെഡിക്കൽ/ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത മറ്റ് ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുണ്ടാകില്ല. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകൾക്ക് സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉത്സവ കമ്മിറ്റികളും ആന ഉടമകളും കർശനമായും ഉറപ്പുവരുത്തണമെന്നും സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. വിവരങ്ങൾക്ക് ഫോണ്‍: 0483 2734803.

Follow us on :

More in Related News