Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 23:36 IST
Share News :
സൊഹാർ: കടമ്മനിട്ട കവിതകളുടെ വീര്യവും നാടൻ കലകളുടെ തനിമയും കോർത്തിണക്കി ഹംബാറിൽ സംഘടിപ്പിച്ച 'പടയണി രാവ്' വൻ വിജയമായി.
നാടിന്റെ സാംസ്കാരിക വേരുകളെ പ്രവാസ മണ്ണിൽ പുനർനിർമ്മിച്ച ഈ സായാഹ്നം ജനപങ്കാളിത്തം കൊണ്ടും കലാപരമായ മികവു കൊണ്ടും ശ്രദ്ധേയമായി.
സൊഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഫോറം സെക്രട്ടറി സി.കെ. സുനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെ.ആർ.പി. വള്ളികുന്നം അധ്യക്ഷത വഹിച്ചു.
സൊഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. സൊഹാർ ലിറ്റററി ഫോറം ട്രഷറർ
ജിമ്മി സാമുവൽ നന്ദി രേഖപ്പെടുത്തി. സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാമൂഹ്യ പ്രവർത്തകൻ കെ.വി. രാജേഷ്.
മുരളികൃഷ്ണൻ (മലയാളം മിഷൻ സോഹാർ കോഡിനേറ്റർ), സജീഷ് ജി. ശങ്കർ (മലയാളം മിഷൻ ഒമാൻ പ്രവർത്തക സമിതി അംഗം), വാസുദേവൻ നായർ (ബാത്തിന സൗഹൃദവേദി), വാസുദേവൻ പിട്ടൻ (മലയാളി സംഘം സെക്രട്ടറി), നിത്യ (നവചേതന പ്രതിനിധി), സജീഷ് (വേൾഡ് മലയാളി ഫെഡറേഷൻ സോഹാർ യൂണിറ്റ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
കവിയുടെ കവിതകളും ചിന്തകളും ഓർത്തെടുത്തു കൊണ്ടുള്ള വിലയിരുത്തൽ ആയിരുന്നു അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ മുന്നോട്ട് വെച്ചത്.
അദ്ദേഹത്തിന്റെ സാഹിത്യ-സാമൂഹിക സംഭാവനകളെ വീണ്ടും സ്മരിച്ചു. പ്രവാസ ഭൂമിയിലായിട്ടും മലയാളി സംസ്കാരത്തിന്റെ ജ്വാല കെടുത്താതെ നിലനിർത്താനുള്ള കൂട്ടായ്മയുടെ ശ്രമമായി പരിപാടി മാറി.
കടമ്മനിട്ടയുടെ വിഖ്യാത കവിതകളായ 'കുറത്തി', 'കാട്ടാളൻ' എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങൾ കാണികളെ ആവേശത്തിലാഴ്ത്തി. കവിതയിലെ രൗദ്ര-ശാന്ത ഭാവങ്ങൾ പടയണി താളത്തിന്റെ അകമ്പടിയോടെ വേദിയിൽ അരങ്ങേറി.
രമ്യ, ദ്വിപുൻ. സജീഷ്. എന്നിവർ അവതരിപ്പിച്ച ചാക്കലയുടെ ദൃശ്യാവിഷ്കാരം പരിപാടിക്ക് ഹാസ്യാനുഭവം പകർന്നു.
അഭിജിത്ത്, ഗീതാ കണ്ണൻ എന്നിവരും സംഘാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ചാക്കല കവിതയുടെ വേറിട്ട സംഗീത പരിപാടി സദസ്സിന് പുതിയൊരു അനുഭവമായി മാറി.
കടമ്മനിട്ട കവിതകളുടെ ഗാംഭീര്യവും ശക്തിയും ഒത്തുചേർന്ന 'പടയണി രാവ്' സൊഹാറിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു സാംസ്കാരിക അനുഭവമായി മാറി. ഓരോ ചുവടിലും കടമ്മനിട്ടയുടെ വരികൾ മിടിപ്പായി അനുഭവപ്പെട്ടു.
മറുനാട്ടിലെ തിരക്കുകൾക്കിടയിലും നമ്മുടെ വേരുകളെ മറക്കാതെ, മലയാളത്തിന്റെ തനിമയെ മുറുകെപ്പിടിച്ചുകൊണ്ട് ഈ പരിപാടി ഹൃദ്യമായി മാറ്റിയ സംഘാടകർക്കും അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം. കവിത മരിക്കുന്നില്ലെന്നും അത് പോരാട്ടവീര്യമായി നമ്മോടൊപ്പം എന്നും ഉണ്ടാകുമെന്നും ഇന്നലത്തെ പടയണി രാവ് തെളിയിച്ചു.
Follow us on :
More in Related News
Please select your location.