Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 20:06 IST
Share News :
ചാവക്കാട്:ഒരുമനയൂരിലെ ഏറ്റവും വലിയ കലാകായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ(ഒപിഎൽ) പതിനഞ്ചാമത് സീസണിന് തുടക്കമായി.ലഹരി എന്ന മഹാവിപത്തിനെതിരെ സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ ഒരുമനയൂർ പ്രീമിയർ ലീഗിന് തുടക്കം കുറിച്ചത്.ഒരുവർഷം നീണ്ടുനിൽക്കുന്ന മഹാമാമാങ്കത്തിന് ഇതോടെ കൊടിയേറി.ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം കെ.ജെ.ചാക്കോ,ടി.പി.പത്മദാസ്,സൈഫു,ടോറസ് തുടങ്ങിയവർ സംസാരിച്ചു.അനസ് നന്മ സ്വാഗതവും,ആർ.കെ.ഷെജിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.