Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു

01 Aug 2026 07:57 IST

NewsDelivery

Share News :

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ കല ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു.

എം.എം. സുധീഷ് കുമാർ, വിനോദ് പടനിലം (ബ്ലോക്ക് വൈസ് പ്രസിഡന്റ്), പി.കെ. ഷൗക്കത്ത്, ടി.പി. സുരേഷ്, നെല്ലൂളി ബാബു, ഖാലിദ് കളിമുണ്ട എന്നിവർ ആശംസാപ്രസംഗം നടത്തി.

വാർഷികാഘോഷത്തിന്റെ ഭാഗമായി 1001 അംഗ സ്വാഗതസംഘത്തിനും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി.

സ്വാഗതസംഘം ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് ഷംജിത്തിനെയും, കൺവീനറായി പി.ടി.എ പ്രസിഡന്റ് ടി.പി. നിധീഷിനെയും, ജനറൽ കൺവീനറായി സ്കൂൾ പ്രിൻസിപ്പൽ കല ടീച്ചറെയും, ട്രഷററായി പ്രവീൺ മാഷിനെയും തെരഞ്ഞെടുത്തു.

സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News