Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി ഭാരവാഹികൾ സ്ഥാനമേറ്റു

01 Aug 2026 08:37 IST

NewsDelivery

Share News :

കോഴിക്കോട് :റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി 2026-27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു.ഹോട്ടൽ മലബാർ പാലസിൽ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം വി മോഹൻ ദാസ് മേനോൻ ഉദ്ഘാടനം ചെയ്തു.എം പി രഞ്ജിത്ത് ( പ്രസിഡൻ്റ്) , കെ പി ജി റജീൽ ( സെക്രട്ടറി),കെ സലീൽ സലീം ( ട്രഷറർ ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത് .റോട്ടറി സൈബർ സിറ്റി മുൻ പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് കെ ദീപക് കുമാർ മുഖ്യാതിഥിയായി.

എച്ച് എച്ച് മസൂദ് ( വൈസ് പ്രസിഡൻ്റ്),കെ കെ അബ്ദുൾ വഹാബ് ( ജോയിൻ്റ് സെക്രട്ടറി) ,സി കെ ഷെമീന ( സെർജ് -അറ്റ്- ആംസ് ) , അബ്ദു സലാം ബാവ ( ക്ലബ് അഡ്മിനിസ്ട്രഷൻ ചെയർ. ) തുടങ്ങിയവരും സ്ഥാനമേറ്റു. ഓപ്പറേഷൻ തൂഫാൻ ൻ്റെ ഭാഗമായിഎൻ്റെ കൃഷി , എൻ്റെ ലഹരി പദ്ധതിയുടെ ലോഗോ പ്രകാശനവും ആറ് വരി പാതയിൽ സുരക്ഷിത യാത്രയ്ക്ക് ഓൺ ലൈൻ പഠനം പദ്ധതിയുടെ ലോഞ്ചിങ്ങും നടത്തി.ട്രാഫിക്ക് പോലീസിനും നിറവ് പ്രവർത്തകർക്കും കുട കൈമാറി.പ്രമേഹ രോഗ വിമുക്ത ക്യാമ്പയിൻ , മാസ് ബീച്ച് ശുചീകരണം, സ്റ്റാട്ട് ആപ്പ് ഫെസ്റ്റിവൽ, ക്യാമ്പസ് ടാലൻ്റ് ഫെസ്റ്റ് , റോട്ടറി ഫ്ലവർ ഷോ തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്.മുൻ ഡിസ്ട്രിക്ട് ഗവർണർ മാരായശ്രീധരൻ നമ്പ്യാർ, ഡോ. രാജേഷ് സുഭാഷ് , ഡോ സേതു ശിവശങ്കർ ,

ഡി ഡി സി സജിത് നല്ലൂർ ,റോട്ടറി അസി. ഗവർണർ സന്നാഫ് പാലക്കണ്ടി , ജി ജി ആർ കെ വി സവീഷ് , ഇലക്ട് പ്രസിഡൻ്റ് കെ നിധിൻ ബാബു , ഡിസ്ട്രിക് കോൺഫ്രൻസ് ചെയർ അബ്ദുൽ ജലീൽ എടത്തിൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News