Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു

29 Jul 2026 18:00 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ പ്രിയമധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ ദീപപ്രോജ്വലനം നടത്തി.പ്രശസ്ത‌ത അഷ്‌ടപദി കലാകാരൻ ഗുരുവായൂർ ജ്യോതിദാസിനും,പുള്ളുവൻ പാട്ട് കലാകാരൻ സുധർമ്മനും(ചൂണ്ടൽ) വിദ്യാർത്ഥികൾ ഗുരുപൂജ നടത്തി ആദരിച്ചു.മാതൃസമിതി പ്രസിഡൻ്റ് രസ്‌ന ബിനോയ്,സെക്രട്ടറി അനീഷ ജിജേഷ് എന്നിവർ സംസാരിച്ചു.സ്‌കൂൾ കോർഡിനേറ്റർ ധന്യ ജയറാം,പ്രോഗ്രാം കൺവീനർമാരായ കെ.ബി.സബിത,നീതു റെജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News