Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 07:10 IST
Share News :
ഡോ. എം.പി. പത്മനാഭൻ ഉൾപ്പെടെ ആറു പേർക്ക് ആദരം; 'AI കാലത്തെ മാധ്യമ പ്രവർത്തനം' വിഷയത്തിൽ കെ.എഫ്. ജോർജ് മുഖ്യപ്രഭാഷണം നടത്തും
കോഴിക്കോട്: സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ സംഘടനയായ മാസ് മീഡിയാ ട്രസ്റ്റ് ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
അരനൂറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന സേവനം പരിഗണിച്ച് ഡോ. എം.പി. പത്മനാഭൻ, പ്രവാസി ക്ഷേമ-ഉന്നമന പ്രവർത്തനങ്ങൾക്കുള്ള സംഭാവന പരിഗണിച്ച് പ്രമുഖ പ്രവാസി എഴുത്തുകാരൻ ആറ്റക്കോയ പള്ളിക്കണ്ടി, സാഹസിക ഹിമാലയൻ യാത്രകളും യാത്രാവിവരണ ഗ്രന്ഥങ്ങളും മുൻനിർത്തി ആചാര്യ സുരേഷ് യോഗി, മൂന്ന് പതിറ്റാണ്ടിലേറെ പ്രാദേശിക പത്രപ്രവർത്തന രംഗത്തെ സേവനത്തിന് കരുണൻ വൈകുണ്ഠം, മനുഷ്യാവകാശ രംഗത്തെ പ്രവർത്തനങ്ങൾക്ക് കെ.ടി. അരവിന്ദാക്ഷൻ, ദൃശ്യമാധ്യമ മേഖലയിലെ മികവിന് രാഹുൽ മക്കട എന്നിവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
മാസ് മീഡിയാ ട്രസ്റ്റിന്റെ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ സെപ്റ്റംബർ 30ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളസമ്മാനിക്കും.
തുടർന്ന് "AI കാലത്തെ മാധ്യമ പ്രവർത്തനം" എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എഫ്. ജോർജ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും സംഘടിപ്പിക്കും.
പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ അവാർഡ് ജൂറി അംഗങ്ങളായ കെ.എഫ്. ജോർജ്, വേണു താമരശ്ശേരി, ട്രസ്റ്റ് ചെയർമാൻ രാമകൃഷ്ണൻ തിരുവാലിൽ എന്നിവർ പങ്കെടുത്തു.
Meta Description:
മാസ് മീഡിയാ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡോ. എം.പി. പത്മനാഭൻ ഉൾപ്പെടെ ആറു പേർക്ക് പുരസ്കാരം. ചടങ്ങ് സെപ്റ്റംബർ 30ന് കോഴിക്കോട് ടൗൺഹാളിൽ.
Follow us on :
Tags:
More in Related News
Please select your location.