Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 00:20 IST
Share News :
കോട്ടയം: കോട്ടയം ജില്ലയ്ക്ക് കുടുംബശ്രീയുടെ കലാമികവ് മൂന്നുദിവസമായി പകർന്നുനൽകിയ കുടുംബശ്രീ സംസ്ഥാനതല കലോത്സവം 'അരങ്ങ് 2025' സമാപിച്ചു. അതിരമ്പുഴയിൽ നടന്ന കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ട്രോഫിയും കണ്ണൂർ ജില്ല കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാസർകോട് ജില്ലയും മൂന്നാം സ്ഥാനം തൃശൂർ ജില്ലയും നേടി. സമാപന സമ്മേളന ഉദ്ഘാടനവും ജേതാക്കൾക്കുള്ള സമ്മാനവിതരണവും ജോസ് കെ. മാണി എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമാപനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2025ന് തിരശീല വീണപ്പോൾ 217 പോയിന്റ് നേടി വിജയകിരീടം കരസ്ഥമാക്കി കണ്ണൂർ ജില്ല. അഞ്ചുവർഷം കിരീടജേതാക്കളായ കാസർഗോഡ് ജില്ലയെ പിന്തള്ളിയാണ് കണ്ണൂർ ജില്ല ജേതാക്കളായത്. സ്റ്റേജ് ഇനങ്ങളിലും സ്റ്റേജ് ഇതര ഇനങ്ങളിലും മികവ് തെളിയിച്ചാണ് കണ്ണൂർ വിജയം ഉറപ്പിച്ചത്. 197 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി കാസർകോഡ് ജില്ലയും 104 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ ജില്ലയും പ്രതിഭ തെളിയിച്ചു. ആതിഥേയരായ കോട്ടയം ജില്ല 53 പോയിന്റ് നേടി. 14 വേദികളിൽ 49 ഇനങ്ങളിലായി 3,500 മത്സരാർഥികളാണ് മത്സര പോരാട്ടത്തിൽ പങ്കുചേർന്നത്. സംസ്ഥാനത്തെ എഡിഎസ്, സിഡിഎസ്, ബ്ലോക്ക്, ജില്ലാ തലങ്ങളിലെ വിജയികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്.
വിജയികൾക്കുള്ള പുരസ്കാര വിതരണത്തോടൊപ്പം കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്പുഴ സി.ഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കലക്കൂട്ടം2കെ25' റീൽസ് മത്സരത്തിൽ വിജയിയായ ഷിജിൽ കാരായി, കലോത്സവ നഗരിയിൽ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങൾ, ഏഷ്യൻ ഈവന്റ്സ് എന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗവ്ലി ജോർജ് എന്നിവർ നൽകി
അതിരമ്പുഴ പള്ളി പാരിഷ് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എം.പി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മരായ ജോസ് ജോസഫ് അമ്പലക്കുളം, ഒ.എസ്. അനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യൻ, ആൻസ് വർഗീസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.യു. ശ്യാംകുമാർ, കുടുംബശ്രീ ഭരണസമിതി അംഗം സൈനമ്മ ഷാജു, അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബീന സണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.