Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാഗാന്ധി കുടുംബ സംഗമവും മെരിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.

28 May 2025 23:26 IST

santhosh sharma.v

Share News :

ചെമ്പ്: കോൺഗ്രസ് ചെമ്പ് മണ്ഡലം, കാട്ടിക്കുന്ന് മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ചു.

കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു.സമദ് പാലപറമ്പിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ.സണ്ണി, ബ്ലേക്ക് വൈസ് പ്രസിഡൻ്റ് എസ്. ജയപ്രകാശ്, കെ.ആർ. ജയകുമാർ,റഷീദ് മങ്ങാടൻ ,നവാസ് മഠത്തിപ്പറമ്പിൽ,കെ വി പൗലോസ്,ഷണ്മുഖൻ ചെമ്പുവാലേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News