Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 23:58 IST
Share News :
അബുദാബി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സുൽത്താനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
യുഎഇ വൈസ് പ്രസിഡന്‍റ്, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി ചെയർമാൻ എന്നീ നിലകളിൽ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വിഐപി ഹാളിൽ ഷെയ്ഖ് മുഹമ്മദും സുൽത്താൻ ഹൈതവും സൗഹൃദ സംഭാഷണം നടത്തി. യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ രാജ്യത്തിന്റെ അതിഥിയെ സ്വാഗതം ചെയ്യുന്ന യുഎഇ സൈനിക വിമാനങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.
Follow us on :
Tags:
More in Related News
Please select your location.