Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്;

24 Mar 2026 20:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.

നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ മാനേജ്മെൻ്റുകൾ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ ഉന്നയിക്കുന്നത്. 

Follow us on :

More in Related News