Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഎസ്എസ് - എസ്എൻഡിപി ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ജി സുകുമാരൻ നായർ; ഒന്നിച്ച് മുന്നോട്ട് പോകും

18 Jan 2026 11:58 IST

CN Remya

Share News :

കോട്ടയം: എൻഎസ്എസ് - എസ്എൻഡിപി ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ജി സുകുമാരൻ നായർ. ഐക്യം ആവശ്യമാണെന്നാണ് വ്യക്തിപരമായ തോന്നുന്നത്. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയായിരിക്കും ഐക്യം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത് എത്തിയിരുന്നു.

'ഇത്രയും പ്രായമായ അദ്ദേഹത്തെപ്പോലെയൊരു സമുദായ നേതാവിനെ വിലകുറഞ്ഞ രീതിയിൽ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഇരുസമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്. എസ്.എൻ.ഡി.പിയുമായി എൻ.എസ്.എസ് ചർച്ചയ്‌ക്ക് തയ്യാറാണ്. എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യത്തെകുറിച്ച് വെള്ളാപ്പള്ളി നടേശൻ ഇതുവരെ സംസാരിച്ചിട്ടില്ല. ആവശ്യം ഉന്നയിച്ചാൽ വെള്ളാപ്പള്ളിയുമായി ചർച്ചയ്‌ക്ക് എൻഎസ്.എസ് തയ്യാറാണ്. വർഷങ്ങൾക്കു മുൻപ് ഇരുസംഘടനകളും പല വിഷയങ്ങളിലും ഐക്യം ഉണ്ടാക്കിയിരുന്നു. മന്നം ജയന്തി സമ്മേളനത്തിൽ വരെ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

Follow us on :

More in Related News